ആ നിമിഷം വിശ്വസിക്കാന്‍ കഴിഞ്ഞില്ല; റോഷന്‍ ബഷീര്‍ പറയുന്നു

ഇളയ ദളപതി വിജയ്‌ നായകനായ ഭൈരവ മലയാളി താരങ്ങള്‍ കൊണ്ട് സമ്പന്നമായ ഒരു ചിത്രമായിരുന്നു. നായിക കാര്‍ത്തിക, റോഷന്‍, വിജയ രാഘവന്‍ തുടങ്ങി ഒരു പിടി താരങ്ങള്‍ ഈ ചിത്രത്തില്‍ മികച്ച വേഷങ്ങള്‍ ചെയ്തു. ജീത്തു ജോസഫ്‌ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഹിറ്റ് ചിത്രം ദൃശ്യത്തിലെ വില്ലന്‍ റോളില്‍ തിളങ്ങിയ റോഷന്‍ ബഷീര്‍ ഇളയദളപതി വിജയ്‍യ്ക്കൊപ്പം ഭൈരവയില്‍ അഭിനയിച്ചതിന്റെ ത്രില്ലിലാണ്. വിജയ് ആരാധകനായി അഭിനയിച്ച മൂണ്ട്രു രസികര്‍കള്‍ എന്ന ചിത്രത്തിലെ പ്രകടനമാണ് ഭൈരവയില്‍ തന്നെ എത്തിച്ചതെന്ന് റോഷന്‍ പറയുന്നു.

ഭൈരവയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന് അന്വഷിച്ച് ഒരു ദിവസം തനിക്ക് ഭൈരവ സെറ്റില്‍ നിന്നും കോള്‍ വന്നുവെന്ന് റോഷന്‍ പറയുന്നു. ചിത്രത്തില്‍ കീര്‍ത്തിയുടെ സുഹൃത്തായുള്ള പോസിറ്റീവ് കഥാപാത്രമാണെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.

ആദ്യ ദിവസം ഭൈരവയുടെ സെറ്റില്‍ എത്തിയപ്പോള്‍ ഒരു ഗാനത്തിന്റെ ചിത്രീകരണമായിരുന്നു നടന്നിരുന്നത്. അത് കഴിഞ്ഞ് നായകന്‍ വിജയ് നടന്നു വരുന്നത് താന്‍ കണ്ടു. അദ്ദേഹം വന്നപ്പോഴേ താന്‍ എഴുന്നേറ്റ് നിന്നുവെന്നും ആ സമയം അദ്ദേഹം തന്നെ കെട്ടി പിടിച്ചു. തനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ലയെന്നു താരം പറയുന്നു. മൊത്തത്തില്‍ ഒരു കിളി പോയ മൊമെന്റായിരുന്നു അതെന്നു റോഷന്‍ കൂട്ടിച്ചേര്‍ത്തു.