ഇനിയും അദ്ദേഹത്തിന്‍റെ കൂടെ അഭിനയിക്കണം, പക്ഷേ… അംബിക പറയുന്നു

എണ്‍പതുകളില്‍ മലയാള സിനിമയില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് അംബിക. തന്റെ സിനിമാ ജീവിതത്തില്‍ കൂടെ അഭിനയിച്ചതില്‍ വീണ്ടും അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന രണ്ടു നടന്മാരെക്കുറിച്ചു അംബിക പറയുന്നു. എല്ലാ ഭാഷകളിലെയും പ്രമുഖ നടന്മാരോടൊപ്പം അഭിനയിച്ചു. എന്നാല്‍ മലയാളത്തില്‍ പ്രേം നസീറിനൊപ്പവും കന്നഡത്തില്‍ രാജ് കുമാറിനൊപ്പവും അഭിനയിച്ചു മതിയായില്ലയെന്നു താരം പറയുന്നു.

നസീറിന്റെ കടുത്ത ആരാധികയാണ് താനെന്നും ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷന്‍ നസീറാണെന്നും അംബിക പറയുന്നു. കന്നടത്തിലെ സൂപ്പര്‍സ്റ്റാര്‍ രാജ് കുമാറും നസീറിന്റെ അതേ വ്യക്തിത്വമുള്ള വ്യക്തിയാണെന്നും അംബിക പറയുന്നു