ഇരുപത് വര്‍ഷത്തിനു ശേഷം ഒടിയനില്‍ അവര്‍ ഒന്നിക്കുന്നു!

മണിരത്നം സംവിധാനം ചെയ്ത ‘ഇരുവര്‍’ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും കോളിവുഡ് സൂപ്പര്‍ താരം പ്രകാശ് രാജും ഒന്നിക്കുന്ന ചിത്രമെന്ന നിലയിലും വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ലൊക്കേഷനില്‍ പ്രകാശ്‌ രാജ് ജോയിന്‍ ചെയ്തു. താരത്തിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഒടിയനില്‍ ജോയിന്‍ ചെയ്ത വിവരം പ്രകാശ്‌ രാജ് പ്രേക്ഷകരെ അറിയിച്ചത്. ചിത്രത്തില്‍ പ്രധാന്യമേറിയ റോളിലാണ് പ്രകാശ്‌ രാജ് അഭിനയിക്കുന്നത്. ഹൈദരാബാദിലെ ആദ്യ ഷെഡ്യൂളിന് ശേഷം കേരളത്തിലാണ് ഇപ്പോള്‍ ചിത്രത്തിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നത്.