എറണാകുളം സബ് ജയിലിൽ കിടന്ന വിശേഷങ്ങളുമായി ധർമജൻ

സ്റ്റേജ് ഷോകളിലും ടെലിവിഷന്‍ ചാനാലുകളിലും കോമഡി കൂട്ടുകെട്ടിലൂടെ ശ്രദ്ധേയരാണ് രമേഷ് പിഷാരടിയും ധര്‍മജന്‍ ബോള്‍ഗാട്ടിയും. കോമഡി പരിപാടികളിലൂടെ പ്രേക്ഷകരെ ആവോളം ചിരിപ്പിക്കുന്ന ധര്‍മജന് ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു കട്ടപ്പനയയിലെ ഋത്വിക് റോഷന്‍. സിനിമാ മോഹങ്ങളെക്കുറിച്ചും താന്‍ പണ്ട് ജയിലില്‍ കിടന്നതിനെക്കുറിച്ചും മാംഗോ സ്പോട്ട് ലൈറ്റിൽ  നല്‍കിയ അഭിമുഖത്തില്‍ ധര്‍മജന്‍ പറയുന്നു.

ധര്‍മജന്‍ ജയിലില്‍ കിടന്നിട്ടുണ്ടെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? എങ്കില്‍ ഉണ്ട്. ആ കഥയിങ്ങനെ, ഞങ്ങളുടെ നാട്ടില്‍ കുടിവെള്ളക്ഷാമം ഉണ്ടായിരുന്നു. അതില്‍ നടപടികള്‍ ഉണ്ടാകാത്തതില്‍ പ്രതിഷേധം അറിയിക്കാന്‍ വാട്ടര്‍ അതോറിറ്റിയിലേക്ക് ഒരു മാര്‍ച്ച് നടത്തി. അന്ന് ഒരു പാര്‍ട്ടിയുടെ യുവജനനേതാവായി താന്‍ പ്രവര്‍ത്തിച്ചിരുന്നു. ആ മാര്‍ച്ചില്‍ ചെറിയ സംഘര്‍ഷങ്ങള്‍ നടന്നു. അങ്ങനെ വാട്ടര്‍ അതോറിറ്റി തല്ലിപ്പൊളിച്ചതിന്റെ പേരില്‍ മൂന്നുനാലു ദിവസം എറണാകുളം സബ് ജയിലില്‍ കിടന്നിട്ടുണ്ട്.

പോലീസുകാര്‍ ജയിലില്‍ തല്ലാനൊന്നും വന്നില്ലെങ്കിലും പേടിപ്പിച്ചു. ജയിലില്‍ ചെന്ന ദിവസം മട്ടന്‍ കറിയായിരുന്നു. അന്ന് അവിടെ ഒരു പോക്കറ്റടിക്കാരന്‍ കിടപ്പുണ്ടായിരുന്നു. വന്നു ചാടിയപ്പോ തന്നെ നിനക്കൊക്കെ മട്ടന്‍ കറിയാണല്ലോ എന്നു അയാള്‍ പറഞ്ഞു. നാലുദിവസം കഴിഞ്ഞ് ഞങ്ങള്‍ക്ക് ജാമ്യംകിട്ടി. അതിന് ശേഷം കുടിവെള്ളമൊക്കെ കിട്ടാന്‍ തുടങ്ങി. ചിരിയോടെ ധര്‍മജന്‍ പറയുന്നു