എ ക്ലാസ് തീയറ്ററുകള്‍ അടഞ്ഞുകിടന്നാലും നാളെ ‘ഭൈരവ’യെത്തും

എ ക്ലാസ് തീയറ്ററുകള്‍ അടച്ചിട്ടു പ്രതിഷേധിക്കുന്ന തീയറ്റര്‍ ഉടമകളുടെ പ്രതിഷേധത്തിനെതിരെ മുട്ടുമടക്കാനില്ലെന്ന് നിര്‍മ്മാതാക്കളും വിതരണക്കാരും. നാളെ റിലീസ് ചെയ്യുന്ന വിജയ് ചിത്രം ഭൈരവ ബി ക്ലാസ് തീയറ്ററുകളിലും മള്‍ട്ടിപ്‌ളെക്‌സിലുമടക്കം ഇരുനൂറോളം കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യും. കൊച്ചിയില്‍ ഫിലിം ചേംബര്‍ ഓഫീസില്‍ ചേര്‍ന്ന നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും യോഗത്തിലാണ് തീരുമാനം.എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ കീഴിലുള്ള ചില തീയറ്ററുകളും റിലീസ് ചിത്രവുമായി സഹകരിക്കാന്‍ ധാരണയായിട്ടുണ്ട്. ഭൈരവയുടെ തീയറ്റര്‍ ലിസ്റ്റ് ഉടന്‍ പുറത്തുവിടുമെന്ന് വിതരണക്കാരായ ഇഫാര്‍ ഇന്റര്‍നാഷനല്‍ അറിയിച്ചു.