ഐ.എസ്.ആര്‍.ഒയെ അഭിനന്ദിച്ചത് നല്ല കാര്യം, പക്ഷേ അഭിഷേക് ബച്ചനെന്താ ഇവിടെ കാര്യമെന്ന് ബിഗ്‌ബിയോട് സോഷ്യല്‍ മീഡിയ!

104 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ച് ഐ.എസ്.ആര്‍.ഒ പുതിയ ചരിത്രം കുറിച്ചപ്പോള്‍ പല പ്രമുഖരും അഭിനന്ദന പ്രവാഹവുമായി രംഗത്തെത്തിയിരുന്നു. ഐ.എസ്.ആര്‍.ഒയെ അഭിനന്ദിച്ച് ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന്‍റെ ട്വിറ്റര്‍ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. 104 ഉപഗ്രഹങ്ങള്‍ എന്നതിന് പകരം 103 ഉപഗ്രഹങ്ങള്‍ എന്നെഴുതിയ താരം ട്രോളര്‍മാരുടെ പരിഹാസത്തിനു ഇരയായി മാറിയിരിക്കുകയാണ്. ഇത് മാത്രമാല്ല സോഷ്യല്‍ മീഡിയ ബിഗ്ബിയെ ആക്രമിക്കുന്നതിന് പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ട്. അഭിനന്ദനം അറിയിച്ച കുറിപ്പിനൊപ്പം തന്‍റെ മകനായ അഭിഷേകുമൊത്ത് നൃത്തം വയ്ക്കുന്ന ഫോട്ടോ ഷെയര്‍ ചെയ്തതാണ് ആളുകളെ കൂടുതല്‍ പ്രകോപിപ്പിച്ചത്. അങ്ങനെയൊരു ഫോട്ടോ പോസ്റ്റ് ചെയ്തതിലെ പ്രസക്തി എന്താണെന്നാണ് പലരുടെയും ചോദ്യം.