കമല്‍ ചിത്രത്തില്‍ നിന്നും അന്ന് അസിന്‍ പിന്മാറിയതിന്‍റെ കാരണം?

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക’ എന്ന ചിത്രത്തിലൂടെയാണ് അസിന്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. എന്നാല്‍ അതിനു മുന്‍പേ അസിന് കമലിന്റെ ക്യാമ്പസ് ചിത്രമായ നിറത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. ശാലിനി ചെയ്ത നായികാ റോളിലേക്ക് ആയിരുന്നു അസിനെ പരിഗണിച്ചത്. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ അസിന്‍ ചിത്രം ഉപേക്ഷിക്കുകയായിരുന്നു. പകരം ശാലിനി ആയിരുന്നു അസിനായി നിശ്ചയിച്ച വേഷം അഭിനയിച്ചത്. ആ വര്‍ഷത്തെ ഏറ്റവും വലിയ ബോക്സോഫീസ്‌ വിജയങ്ങളില്‍ ഒന്നായിരുന്നു കമല്‍ – കുഞ്ചാക്കോ ബോബന്‍ ടീമിന്‍റെ ‘നിറം’.