“കാഴ്ച കിട്ടിയാൽ ആദ്യം അച്ഛനെയും അമ്മയെയും കാണണം”, വൈക്കം വിജയലക്ഷ്മി

അന്ധതയുടെ കഷ്ടപ്പാട് അറിഞ്ഞവർക്ക് കാഴ്ച കിട്ടുമ്പോഴുണ്ടാകുന്ന അപാരമായ സന്തോഷത്തിന് പകരം വയ്ക്കാൻ സ്വർഗ്ഗ സുഖത്തിനു പോലും കഴിയില്ല. വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം നേടിയ ഗായിക വൈക്കം വിജയലക്ഷ്മി ഇനി ആ സന്തോഷം അറിയാൻ പോവുകയാണ്. ചികിത്സ തുടങ്ങി ഓരോ ഘട്ടം കഴിയുംതോറും വിജയലക്ഷ്മി കാഴ്ചയുടെ ലോകത്തേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ മങ്ങൽ രൂപത്തിൽ പലതും കാണാൻ തുടങ്ങിയതായി അറിയുന്നു.

കോട്ടയം സ്പന്ദന ആശുപത്രിയിലാണ് ഗായിക വൈക്കം വിജയലക്ഷ്മിയുടെ കണ്ണുകൾക്ക് ചികിത്സ നടക്കുന്നത്. ഡോ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന ചികിത്സയിൽ ബന്ധപ്പെട്ടവരുടെ പ്രതീക്ഷ ഇരട്ടിക്കുകയാണ്. തനിക്ക് കാഴ്ച കിട്ടിയാൽ ആദ്യം അച്ഛനെയും, അമ്മയെയും കാണണം എന്നാണ് വിജയലക്ഷ്മി പറയുന്നത്. അതിനു ശേഷം ഭാവിവരനായ സന്തോഷിനെയും, പിന്നീട് വൈക്കത്തപ്പനെയും കാണണം എന്നാണ് വിജയലക്ഷ്മിയുടെ ആഗ്രഹം.

മാർച്ച് 29’നാണ് വൈക്കം വിജയലക്ഷ്മിയും, സന്തോഷും തമ്മിലുള്ള വിവാഹം നടക്കുന്നത്.