കിംഗ്‌ഖാനും മസില്‍മാനും ഒന്നിക്കുന്നു!

ബോളിവുഡ് കിംഗ്‌ ഷാരൂഖാനും മസില്‍മാന്‍ സല്‍മാന്‍ഖാനും പത്ത് വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഒന്നിച്ചഭിനയിക്കുന്നു. സല്‍മാന്‍ ഖാന്‍ നായകനാകുന്ന ‘ട്യൂബ് ലൈറ്റ്’ എന്ന ചിത്രത്തിലാണ് ഷാരൂഖ് അതിഥി താരമായി എത്തുന്നത്. ചിത്രത്തിന്റെ സംവിധായന്‍ കബീര്‍ ഖാനാണ്.

1962 ലെ ഇന്തോ-ചൈനീസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ‘ട്യൂബ് ലൈറ്റ്’ ഇന്ത്യന്‍ സൈനികനും ചൈനീസ് യുവതിയും തമ്മിലുള്ള പ്രണയ കഥയാണ് പറയുന്നത്. ബോളിവുഡില്‍ ഷാരൂഖും, സല്‍മാനും ആറു ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഷാരൂഖ്‌ നായകനായി അഭിനയിച്ച ‘ഓംശാന്തി ഓം’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചഭിനയിച്ചത്.ഷാരൂഖ്‌ കേന്ദ്രകഥാപാത്രമായി എത്തിയ ഓംശാന്തി ഓമില്‍ സല്‍മാന്‍ ഖാന്‍ അതിഥി താരമായിട്ടാണ് അഭിനയിച്ചത്.