കോടീശ്വരനുമായുള്ള വിവാഹ വാര്‍ത്തയെകുറിച്ച്‌ മഞ്ജു വാര്യര്‍

14 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായ നടി മഞ്ജൂ വാര്യര്‍ സിനിമകളുടെ തിരക്കിലാണ്. വിവാഹ മോചനത്തിന് ശേഷം സിനിമയില്‍ തിരിച്ചെത്തിയതോടെ വിവാദങ്ങളും മഞ്ജു വാര്യര്‍ക്ക് ഒപ്പം കൂടിയിരുന്നു. സിനിമകളില്‍ നിന്നും പിന്മാറി, തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്നു, കോടീശ്വരനുമായുള്ള വിവാഹം അങ്ങനെ നിരവധി പ്രചാരണങ്ങള്‍ ആയിരുന്നു വന്നിരുന്നത്. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ക്ക് അവ അര്‍ഹിക്കുന്ന പ്രാധാന്യം കൊടുത്താല്‍ മതിയെന്നാണ് മഞ്ജു വാര്യര്‍ പറയുന്നു.

”എഴുതുന്നവരുടെ മനോഗതം അനുസരിച്ച്‌ ഓരോന്ന് പടച്ചുവിടുകയാണ്. സത്യം അറിയാവുന്നതുകൊണ്ട് ഇതൊന്നും കണ്ടു ടെന്‍ഷനടിക്കാറില്ല. നമ്മളെന്തിനാണ് പേടിക്കുന്നത്. ഇവയെ നേരിടാന്‍ ടെക്നിക്കുകളൊന്നുമില്ല. പറയുന്നവര്‍ എന്തും പറഞ്ഞോട്ടെ. ചിരിയോടെ തള്ളിക്കളയുക. പോസീറ്റാവായി ഇരിക്കുക. അവിടെയും ഇവിടെയും വരുന്ന വാര്‍ത്തകളൊന്നും ആരും വിശ്വസിക്കരുത്. എന്തെങ്കിലും പറയാനുണ്ടാകുമ്ബോള്‍ നേരിട്ടോ ഫേസ്ബുക്ക് പേജിലൂടെയോ പറയും.അതാണെന്റെ പതിവ്” താരം പറയുന്നു.

പൂജ്യത്തില്‍ നിന്ന് വീണ്ടും ജീവിതം തുടങ്ങിയ ആളാണ് താന്‍. ജീവിതത്തില്‍ ഇപ്പോള്‍ നേടിയതെല്ലാം ഒരുപാടുപേരുടെ സ്നേഹവും സഹായവും കൊണ്ടാണ്. നമ്മുടെ കഴിവ് കൊണ്ടുമാത്രം ഒറ്റയ്ക്ക് ആര്‍ക്കും ഒന്നും നേടാന്‍ കഴിയില്ലയെന്നും മഞ്ജൂ കൂട്ടിച്ചേര്‍ത്തു