ഗ്രാമി പുരസ്‌കാരം രണ്ടായി ഒടിച്ച് അഡെല്‍; കാരണം കേട്ടാല്‍ ഞെട്ടും

ഈ വര്‍ഷത്തെ ഗ്രാമി പുരസ്കാരങ്ങളില്‍ ആറു പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ അഡെല്‍ പുരസ്കാരത്തെ രണ്ടായി ഒടിച്ചു. തന്നോട് മത്സരിച്ച് പിന്നിലായ ബിയോണ്‍സേയുമായി അവാര്‍ഡ് പങ്കുവയ്ക്കുന്നതിനായാണ് അഡെല്‍ പുരസ്കാരത്തെ രണ്ടായി മുറിച്ചത്.

മികച്ച ആല്‍ബത്തിനുള്ള ഗ്രാമി അവാര്‍ഡ് സ്വന്തമാക്കിയത് അഡെലിന്റെ 25 ആയിരുന്നു. ബിയോൺസെ ലെമൊണേഡിലൂടെ അഡീലിനയോട് മത്സരത്തിനുണ്ടായിരുന്നു. എന്നാല്‍ പുരസ്‍കാരം ലഭിച്ച അഡെല്‍ അത് ബിയോണ്‍സെയ്ക്ക് അര്‍ഹതപ്പെട്ടതാണെന്നു പറയുകയും ഗ്രാമി പുരസ്കാരം രണ്ടായി ഒടിക്കുകയും ഒരു ഭാഗം ബിയോണ്‍സെയ്ക്ക് നല്‍കി പങ്കിടുകയും ചെയ്തു.