ജീവിതത്തില്‍ ഒളിപ്പിച്ചുവയ്ക്കേണ്ട കാര്യങ്ങളാണ് അയാള്‍ ലോകത്തിനു മുന്നില്‍ തുറന്നുകാട്ടിയത്; കങ്കണ

ഋതിക്റോഷന്‍ തന്റെ മുന്‍കാമുകനായിരുന്നുവെന്ന കങ്കണയുടെ വെളിപ്പെടുത്തല്‍ ബോളിവുഡ് സിനിമാലോകം ഞെട്ടലോടെയാണ് കേട്ടത്. ഋത്വിക്കിനെതിരെ മാനനഷ്ടത്തിന് കങ്കണ കേസ്കൊടുക്കയും തുടര്‍ന്ന് ഇവര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകുകയുമായിരുന്നു. കങ്കണയുടെ പ്രസ്താവനയ്ക്കെതിരെ ഋത്വിക് റോഷനും രംഗത്ത് വന്നതോടെ സംഗതി വലിയ വിവാദങ്ങള്‍ക്ക് വഴിതുറന്നു. ഋത്വിക്കിന്റെ പിതാവും കങ്കണക്കെതിരെ രംഗത്ത് വന്നിരുന്നു.

കങ്കണ ഋത്വിക്കിനെതിരെ പുതിയ പരാമര്‍ശവുമായി വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ്. താന്‍ ഋത്വിക്കിനെ ജീവന് തുല്യം സ്നേഹിച്ചിരുന്നപ്പോള്‍ സ്വകാര്യമായി എഴുതിയ പലകാര്യങ്ങളും കത്തിലുണ്ടായിരുന്നു. ഞാന്‍ അങ്ങനെ എഴുതിയ കാര്യങ്ങളാണ് അയാള്‍ ലോകത്തോട്‌ വിളിച്ചുപറഞ്ഞത്. ഒരു മനുഷ്യ സ്ത്രീ എന്ന നിലയില്‍ അതെനിക്ക് അപമാനമാണ്. ലോകത്തിനു മുന്നില്‍ ഞാന്‍ നഗ്നയാക്കപ്പെട്ടത് പോലെയൊരു അനുഭവമാണത്. ഒരുപാട് രാത്രികള്‍ കരഞ്ഞു തീര്‍ത്തിട്ടുണ്ടെന്നും കങ്കണ വ്യക്തമാക്കുന്നു.