ജോയ് മാത്യുവിന്റെ തിരക്കഥയില്‍ നായകന്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍

അഭിനയം മാത്രമല്ല തിരക്കഥയും സംവിധാനവും തനിക്ക് വഴങ്ങുമെന്ന് കാണിച്ച നടനാണ് ജോയ് മാത്യു. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഗിരീഷ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്‌ ജോയ് മാത്യുവാണ്. അങ്കിള്‍ എന്നാണു ചിത്രത്തിനു പേരിട്ടിരിക്കുന്നത്. സിനിമയിലെ മറ്റ് അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല.

ഷട്ടര്‍ എന്ന സിനിമയ്‍ക്കാണ് ജോയ് മാത്യു ആദ്യമായി തിരക്കഥ എഴുതിയത്. ജോയ് മാത്യു തന്നെ സംവിധാനവും നിര്‍വഹിച്ച സിനിമ ചലച്ചിത്രമേളയില്‍ വന്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പ്രേക്ഷകർ തെരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഷട്ടറിന് ലഭിച്ചു.