‘ഞങ്ങളും സ്ത്രീകളാണ്’ മാറിടം അഭിമാനപൂര്‍വ്വം അവര്‍ തുറന്നു കാട്ടി

ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടണിൽ സംഘടിപ്പിച്ച ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ മുറിച്ചു മാറ്റിയ മാറിടം അവര്‍ അഭിമാന പൂര്‍വ്വം തുറന്നു കാട്ടി. ബ്രെസ്റ്റ് കാന്‍സറിന്‍റെ പിടിയിലായ ഒട്ടേറെ സ്ത്രീകള്‍ ഷോയില്‍ പങ്കെടുത്തു. സ്തനങ്ങള്‍ നഷ്ടപ്പെട്ടവര്‍ സ്ത്രീത്വം നഷ്ടപ്പെട്ടവരോ അപമാന ഭാരം ചുമക്കേണ്ടവരോ അല്ലെന്ന് ബോധ്യപ്പെടുത്തിയ ഫാഷന്‍ ഷോ ജനശ്രദ്ധയാകര്‍ഷിച്ചു.

ശസ്ത്രക്രിയ അവശേഷിപ്പിച്ച പാടുകളും സ്തനങ്ങളില്ലാത്ത തുറന്ന നെഞ്ചും അഭിമാന പൂര്‍വ്വം തുറന്നിട്ടു കൊണ്ട്, അവർക്കിണങ്ങിയ വസ്ത്രങ്ങള്‍ ധരിച്ച് നടന്നു നീങ്ങി.
സ്തനങ്ങളില്ലെങ്കിലും തങ്ങള്‍ സ്ത്രീകളാണെന്നും അത് മറച്ച വെക്കാനുള്ളതോ അഭിമാന ക്ഷതം വരുത്തുന്നതോ അല്ലെന്നും റാമ്പില്‍ പങ്കെടുത്ത സ്ത്രീകള്‍ ശക്തമായി വിശ്വസിക്കുന്നു.