“ഞാൻ പുകവലി തുടങ്ങാൻ കാരണം ശിവാജി ഗണേശനാണ്”, കമൽഹാസൻ

ജീവിതത്തിൽ താൻ പുകവലി തുടങ്ങാൻ കാരണം ഇതിഹാസ താരമായ ശിവാജി ഗണേശനാണെന്ന് കമൽഹാസൻ. ശിവാജി ഗണേശന്റെ സ്വാഭാവികമായ രീതിയിലുള്ള പുകവലിയിൽ ആകൃഷ്ടനായാണ് താനും ആ ശീലം തുടങ്ങിയത് എന്നാണ് കമൽഹാസൻ പറയുന്നത്.

ആദ്യകാലത്ത് സ്ഥിരം പുകവലിക്കാറുണ്ടായിരുന്നുവെങ്കിലും, ക്യാൻസർ മൂലം ഒരുപാട് സുഹൃത്തുക്കൾ മരണപ്പെട്ടതു കൊണ്ട് എന്നെന്നേക്കുമായി ആ ശീലം അദ്ദേഹം മതിയാക്കുകയായിരുന്നു. കഥാപാത്രത്തിന് ആവശ്യമാണെങ്കിൽ സിനിമയിൽ പുകവലിക്കാൻ തയ്യാറാണെന്നാണ് താരത്തിന്റെ അഭിപ്രായം.