ടെന്നീസ് ഇതിഹാസം വിജയ്‌ അമൃതരാജിന്‍റെ ജീവിതം ബിഗ്‌സ്ക്രീനിലേക്ക്

ഇന്ത്യന്‍ ടെന്നീസിന് ഒട്ടേറെ നേട്ടങ്ങള്‍ സമ്മാനിച്ച വിജയ്‌ അമൃതരാജിന്‍റെ ജീവിതം സിനിമയാകുന്നു. വിജയ്‌ അമൃതരാജിന്റെ മകനായ പ്രകാശ്‌ അമൃതരാജും സിനിസ്റ്റാന്‍ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രണ്ടു ഹോളിവുഡ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള വിജയ്‌ അമൃതരാജ് എല്ലാ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തിയാണ്. 1983-ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ച വിജയ്‌ അമൃതരാജ് ജോണ്‍ മക്കന്‍റൊ, ജിമ്മി കൊണേഴ്സ്, ബ്യോണ്‍ ബര്‍ഗ്, റോഡ്‌ ലെവര്‍ തുടങ്ങിയ ടെന്നീസ് ലെജന്‍സിനെ കീഴ്പ്പെടുത്തിയിട്ടുണ്ട്, അദ്ദേഹം രണ്ടു തവണ ഇന്ത്യയെ ഡേവിഡ്സ് കപ്പ്‌ ഫൈനലില്‍ എത്തിക്കുകയും ചെയ്തു.