തേന്‍കുറിശ്ശിയില്‍ എത്തുന്ന മാണിക്യനെക്കുറിച്ചു മോഹൻലാൽ (വീഡിയോ)

ഒടിയന്‍ മാണിക്ക്യന്റെ കഥ പറയുകയാണ് ലാലേട്ടൻ.കാശിയില്‍ നിന്ന് മാണിക്ക്യന്‍ തേന്‍കുറിശ്ശിയിലെത്തിയ കഥയാണ് വാരാണസിയില്‍ ചിത്രീകരിച്ച വീഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നത്.ശ്രീകുമാര്‍ മേനോന്റെ പുതിയ ചിത്രം ഒടിയന്റെ പ്രചാരണാര്‍ത്ഥമാണ് വീഡിയോ ഒരുക്കിയത്.

മാണിക്ക്യന്റെ കഥ നടക്കുന്നത് കാശിയിലല്ലെങ്കിലും ഒടുവിൽ മാണിക്ക്യൻ ചെന്നെത്തുന്നത് കാശിയിലാണ്. ഗംഗയുടെ തീരത്തും നഗരങ്ങളിലും വര്‍ഷങ്ങളോളം കഴിച്ചുകൂട്ടിയ ശേഷം മാണിക്ക്യന്‍ തേന്‍കുറിശ്ശിയിലേക്ക് തിരിച്ചുപോകുമ്പോൾ ഒരുപാട് സംഭവവികാസങ്ങള്‍ മാണിക്ക്യനെ കാത്തിരിപ്പുണ്ട്.പ്രതീക്ഷ നല്‍കുന്ന കഥാപാത്രമാണ് മാണിക്ക്യനെന്നും വളരെ അടുത്ത് തന്നെ മാണിക്ക്യനായി ആരാധകരുടെ മുന്നില്‍ വീണ്ടുമെത്തുമെന്നും ലാല്‍ പറയുന്നു.

Odiyan "Manikyan" from Kashi

Odiyan "Manikyan" from Kashi

Posted by Mohanlal on Tuesday, September 5, 2017