ദുല്‍ഖറിന്റെ പോലീസ് ചിത്രം ഒരുക്കുന്നത് അന്‍വര്‍ റഷീദല്ല..!!

 

ദുല്‍ഖര്‍ സല്‍മാന്‍ കാക്കിയില്‍ എത്തുന്ന മാസ് ചിത്രം വരുന്നുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ദുല്ഖറിനെ നായകനാക്കി അന്‍വര്‍ റഷീദ് ചിത്രം സംവിധാനം ചെയ്യുന്നുവെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ദുല്‍ഖറിന്റെ പോലീസ് ചിത്രം ഒരുക്കുന്നത് അന്‍വര്‍ റഷീദല്ല . ഈ വാര്‍ത്തകള്‍ അന്‍വര്‍ റഷീദ് തന്നെ തള്ളിയിട്ടുണ്ട്.

പക്ഷെ അണിയറയില്‍ ദുല്‍ഖര്‍ പോലീസായി ഒരു ചിത്രം ഒരുങ്ങുന്നുണ്ടെന്നാണ് വിവരം. നിര്‍മ്മാതാവ് ആന്റോ ജോസഫാണ് പുതിയ വാര്‍ത്ത പുറത്തു വിട്ടത്. മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിന്റെ സംവിധായകനായ ഹനീഫ് അദേനി ദുല്‍ഖറിനെ നായകനാക്കിഒരുക്കുന്ന പുതിയ ചിത്രത്തില്‍ താരം പോലീസ് വേഷത്തിലാണ് എത്തുക. ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംവിധാനവും ഹനീഫ് തന്നെയാണ് നിര്‍വഹിക്കുന്നത്. 2018 അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ആന്റോ ജോസഫ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.