നാദിര്‍ഷയുടെ ജാമ്യാപേക്ഷയില്‍ കോടതിയുടെ തീരുമാനം ഇങ്ങനെ

 

നടനും സംവിധായകനുമായ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ഈ മാസം 15 ന് രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കോടതി നാദിര്‍ഷായോട് നിര്‍ദ്ദേശിച്ചു. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 18 ലേക്ക് മാറ്റിവെച്ചു. കൂടാതെ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം വരുന്നത് വരെ നാദിര്‍ഷയെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു.

കേസിന്റെ അന്വേഷണം എപ്പോള്‍ അവസാനിക്കുമെന്ന് കോടതി പൊലീസിനോട് ആരാഞ്ഞു. സിനിമാ തിരക്കഥ പോലെയാണോ പൊലീസിന്റെ അന്വേഷണം. അന്വേഷണസംഘം ഓരോ മാസവും ഓരോ പ്രതികളെ വീതം ചോദ്യം ചെയ്യുകയാണ്. ആരെയെങ്കിലും തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണോ അന്വേഷണം നടത്തുന്നത്. വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ വേണ്ടിയാകരുത് അന്വേഷണമെന്നും കോടതി വിമര്‍ശിച്ചു.