പതിനഞ്ചു രൂപയ്ക്ക് ‘മമ്മൂക്ക’

സിനിമാ താരങ്ങളോട് ആരാധന തോന്നി മക്കള്‍ക്കും സ്ഥാപങ്ങള്‍ക്കും മറ്റും പേരിടുന്നത് സര്‍വ്വ സാധാരണമാണ്. മലയാളികളുടെ പ്രിയ താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ആരാധകര്‍ അദ്ദേഹത്തെ സ്നേഹവും ബഹുമാനവും ചേര്‍ത്ത് മമ്മൂക്കയെന്നു വിളിക്കുന്നു. ഇപ്പോള്‍ കൊച്ചിക്കാര്‍ കഴിക്കുന്നത് മമ്മൂക്കയാണ്. അതും പതിനഞ്ചു രൂപ വിലയില്‍.

ഒരു സൂപ്പര്‍സ്റ്റാറിന്‍റെ പേരില്‍ കിട്ടുന്ന സ്നാക്സ് ആണത്. എറണാകുളം ഇടപ്പള്ളി ജംഗ്ഷനില്‍നിന്ന് ആലുവയിലേക്ക് പോകുമ്പോള്‍ ടോള്‍ ജംഗ്ഷന് മുന്‍പായിട്ടുള്ള ഇഫ്താര്‍ ഹോട്ടലിലാണ് മമ്മൂട്ടിയുടെ പേരിലുള്ള സ്നാക്സ് ഉള്ളത്. കൊച്ചിയില്‍ മലബാര്‍ ഭക്ഷണങ്ങളുടെ പേരില്‍ പ്രശസ്തമായ ഹോട്ടലാണിത്.

അരിയും മസാലയും ചേര്‍ത്ത ഈ ഭക്ഷണം എല്ലാ വെള്ളിയാഴ്ചകളിലുമാണ് ഉണ്ടാക്കുന്നത്‌. ചിക്കന്‍ മസാലയോ, ഫിഷ് മസാലയോ, വെജിറ്റബിള്‍ മസാലയോ അരിക്കൊപ്പം പലഹാരത്തില്‍ ചേര്‍ക്കും.

image (5)

ഈ ഭക്ഷണ രഹസ്യം പുറത്തു വന്നത് ക്ലബ് എഫ് എം നടത്തിയ ഒരു പരിപാടിയിലൂടെയാണ്. മമ്മൂട്ടിക്ക് അറിയുമോ എന്നറിയില്ലാ ഈ ഭക്ഷണത്തെക്കുറിച്ച്, പക്ഷേ എല്ലാ വെള്ളിയാഴ്ചയും മമ്മൂക്ക കഴിക്കാന്‍ ഇവിടെ നല്ല തിരക്കാണെന്ന് ഇഫ്താര്‍ ഹോട്ടലിലെ അബ്ദുള്‍ റൗഫ് ക്ലബ് എഫ്എം നടത്തിയ പരിപാടിയില്‍ പറയുന്നു.