പുരസ്‌കാരം സ്വന്തമാക്കി ‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’

അലംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത വിവാദ ചിത്രം ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ വാഷിംഗ്‌ടണ്‍ ഡിസി ദക്ഷിണേന്ത്യന്‍ ചലച്ചിത്രോത്സവത്തില്‍ മികച്ച ഫീച്ചര്‍ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിനോടകം 11-ഓളം അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ ചിത്രം സ്വന്തമാക്കി കഴിഞ്ഞു. ഈ വര്‍ഷം ആദ്യം റിലീസിന് തയ്യാറെടുത്ത ചിത്രത്തിന് സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു, ഒടുവില്‍ ജനുവരിയിലാണ് ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ റിലീസ് ചെയ്തത്.