ബാഹുബലിയില്‍ ഷാരൂഖിന്റെ അതിഥി വേഷം; പ്രഭാസ് പ്രതികരിക്കുന്നു

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം ചര്‍ച്ചയായ ചിത്രമാണ് എസ് എസ് രാജമൌലിയുടെ ബാഹുബലി. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗം റിലീസ്നു തയ്യാറെടുക്കുകയാണ്. ചിത്രം പുറത്തുവരുന്നത് കാത്തിരിക്കുന്ന ആരാധകര്‍ ചിത്രത്തില്‍ പുതുതായി ആരെല്ലാം താരങ്ങളാകുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ്. അതിനിടയിലാണ് ബോളിവുഡ് കിംഗ്‌ ഖാന്‍ ചിത്രത്തില്‍ വേഷമിടുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്. ഷാരൂഖ് ഖാൻ അതിഥി വേഷത്തിലെത്തുന്നുവെന്ന വാര്‍ത്തയോട് നായകന്‍ പ്രഭാസ് പ്രതികരിക്കുന്നു.

ഷാരൂഖ് ഖാൻ ബാഹുബലിയിൽ അതിഥി വേഷത്തിലെത്തുന്നു എന്ന വാര്‍ത്ത കേട്ട് താൻ ‍ഞെട്ടിയെന്നാണ് പ്രഭാസ് പറയുന്നത്. ബാഹുബലി രണ്ടാം ഭാഗത്തില്‍ പ്രഭാസിന്റെ സുഹൃത്തായി കിങ് ഖാന്‍ എത്തുമെന്നാണ് പ്രചരിക്കുന്ന വാര്‍ത്തകൾ. എന്നാൽ ഇതെല്ലാം വെറും ഗോസിപ്പാണെന്നാണ് പ്രഭാസ് നല്‍കുന്ന സ്ഥിരീകരണം.

ഇത്തരം വാര്‍ത്തകൾ കേൾക്കുമ്പോൾ ബാഹുബലി എത്ര വലിയ ബ്രാന്റ് ആയി മാറിയിരിക്കുന്നു എന്ന വസ്തുത തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്നും പ്രഭാസ് വ്യക്തമാക്കി.