ബോളിവുഡ് താരങ്ങളെ രൂക്ഷമായി പരിഹസിച്ച് പാക്‌ നടി; വീഡിയോ വൈറല്‍

മുന്പ് പാക്‌ താരങ്ങള്‍ ബോളിവുഡ് ചിത്രങ്ങളില്‍ ധാരാളമായി  അഭിനയിച്ചിരുന്നു. എന്നാല്‍ ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സിനിമകളില്‍ പാക് താരങ്ങള്‍ക്ക് അഭിനയിക്കുന്നതിന് വിലക്കു വന്നതിനാല്‍ ബോളിവുഡ് ചിത്രങ്ങളില്‍ പാക് താരങ്ങള്‍ക്കുള്ള അവസരം നഷ്ടമായി. അത്തരത്തില്‍ അവസരം നഷ്ടമായ ഒരു പാക്‌ നടിയാണ് സബാ ഖമര്‍. 2016 ല്‍ ചിത്രീകരിച്ച ഒരു ടെലിവിഷന്‍ ചാനലില്‍ സാബ നടത്തിയ ടോക് ഷോ ഇപ്പോള്‍ വൈറലാവുകയാണ്.

ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മിയെയാണ് സാബ ഷോയില്‍ രൂക്ഷമായി പരിഹസിക്കുന്നത്. ഇമ്രാന്‍ ഹാഷ്മിയെ കൂടാതെ സല്‍മാന്‍ ഖാന്‍ ഹൃത്വിക് റോഷന്‍, സല്‍മാന്‍ ഖാന്‍, രിതേഷ് ദേശ്മുഖ്, ഇമ്രാന്‍ ഹാഷ്മി, റണ്‍ബീര്‍ കപൂര്‍ തുടങ്ങിയവരെക്കുറിച്ചും പറയുന്നുണ്ട്.

ഇമ്രാന്‍ ഹാഷ്മിക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ എന്തുചെയ്യുമെന്ന ചോദ്യത്തിനു സാബ നല്‍കിയ മറുപടി തനിക്ക് വായില്‍ ക്യാന്‍സര്‍ വരണം എന്ന് ആഗ്രഹമില്ലാത്തതിനാല്‍ ആ അവസരം വേണ്ടെന്നു വയ്ക്കും എന്നായിരുന്നു.

സല്‍മാന്‍ ഖാന്‍ ബാലിശ പ്രകൃതമുള്ള നടനാണെന്നും കൊറിയോഗ്രാഫര്‍മാരെ അനുസരിക്കാതെ തന്നിഷ്ടം കാണിക്കുന്ന വ്യക്തിയാണെന്നും സബ പറയുന്നു. റിതേഷ് ദേശ്മുഖിനൊപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിന് താന്‍ പാകിസ്താനിലെ എ-ഗ്രേഡ് നടിയാണെന്നും അതിനാല്‍ എ ഗ്രേഡ് നടന്‍മാര്‍ക്കൊപ്പം മാത്രമേ അഭനിയിക്കുവെന്നും താരം പറയുന്നുണ്ട്.

ഇര്‍ഫാന്‍ ഖാനൊപ്പം ഹിന്ദി മീഡിയം എന്ന ചിത്രത്തില്‍ അഭിനയിക്കേണ്ടതായിരുന്നു സബ. എന്നാല്‍ ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സിനിമകളില്‍ പാക് താരങ്ങള്‍ക്ക് അഭിനയിക്കുന്നതിന് വിലക്കു വന്നതിനാല്‍ സബയുടെ ബോളിവുഡ് ചിത്രം സ്വപ്നമായി മാത്രം നില്‍ക്കുകയാണ്.