‘ഭൈരവ’യുടെ റിലീസ്; നിലപാട് വ്യക്തമാക്കി യൂത്ത് കോണ്‍ഗ്രസ്

സിനിമാ സമരത്തെത്തുടര്‍ന്ന് കേരളത്തില്‍ മലയാളചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാത്ത സാഹചര്യത്തില്‍ അന്യഭാഷാ ചിത്രങ്ങളുടെ റിലീസ് തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ 19-ആം തീയതി മുതല്‍ മലയാളചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതിനാല്‍ ‘ഭൈരവ’യുടെ റിലീസ് തടയില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി . മലയാള സിനിമ പ്രദര്‍ശിപ്പിക്കാതെ അന്യഭാഷാ ചിത്രങ്ങളായ ‘ഭൈരവ’, സൂര്യയുടെ ‘എസ് ത്രീ’, ഷാരൂഖ് ഖാന്‍ ചിത്രം ‘റയീസ്’ എന്നീ സിനിമകളുടെ റിലീസ് തടയുമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കൂര്യാക്കോസ് പറഞ്ഞിരുന്നത്. ‘ഭൈരവ’യുടെ റിലീസ് തടയുമെന്ന യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രഖ്യാപനം വന്നതോടെ കേരളത്തിലെ വിജയ്‌ ആരാധകര്‍ ഡീന്‍ കുര്യാക്കോസിനെതിരെ പരസ്യമായി ഭീഷണി മുഴക്കിയിരുന്നു.