‘ഭൈരവ’ ഭയക്കണം; ചിത്രത്തിന്‍റെ വ്യാജനിറക്കുമെന്ന് ‘തമിഴ്റോക്കേഴ്‌സ്’

ചെന്നൈ; തമിഴ്റോക്കേഴ്‌സ് പൈറസി ഗ്രൂപ്പ് ദക്ഷിണേന്ത്യന്‍ സിനിമാ വ്യവസായത്തിന് നിരന്തരം തലവേദന സൃഷ്ടിക്കുകയാണ്. നാളെ ഇറങ്ങാനിരിക്കുന്ന വിജയ് ചിത്രം ‘ഭൈരവ’ യ്ക്കും തമിഴ്റോക്കേഴ്‌സിന്‍റെ ഭീഷണി. വിജയ് ചിത്രം ഭൈരവയുടെ വ്യാജപതിപ്പ് പുറത്തുവിടുമെന്നാണ് തമിഴ്റോക്കേഴ്‌സ് ഫേസ്ബുക്ക് പേജിലൂടെ ഭീഷണി മുഴക്കിയത്. ‘കബാലി’ എന്ന ചിത്രത്തിന്റെ പ്രദര്‍ശന ദിവസം തിയേറ്റര്‍ കോപ്പി പുറത്തു വിട്ട തമിഴ്റോക്കേഴ്‌സ് പ്രേമം, പുലിമുരുകന്‍ എന്നീ സിനിമകളുടെ വ്യാജന്‍ ഓണ്‍ലൈനില്‍ പ്രചരിപ്പികയും ചെയ്തിരുന്നു. ശ്രീലങ്കയില്‍ നിന്നുള്ള സെര്‍വര്‍ വഴിയാണ് തമിഴ്റോക്കേഴ്‌സിന്റെ പ്രവര്‍ത്തനം. റിലീസ് ചെയ്യാത്ത സിനിമകളുടെ സെന്‍സര്‍ കോപ്പി സ്വന്തമാക്കി ടോറന്റില്‍ അപ് ലോഡ് ചെയ്തിരുന്ന തമിഴ്റോക്കേഴ്‌സ് എന്ന പൈറസി ഗ്രൂപ്പിനെതിരെ നേരെത്തെയും പരാതി ഉയര്‍ന്നിരുന്നു. തമിഴ് റോക്കേഴ്‌സിന്റെ നേരത്തെയുള്ള വെബ്‌സൈറ്റ് പൂട്ടിച്ചെങ്കിലും പുതിയ വിലാസത്തിലാണ് ഇവരുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം.