‘ഭൈരവ’ റിലീസ് ചെയ്യാത്ത തീയറ്ററുകള്‍ക്കെതിരെ നിയമ നടപടിയുമായി വിതരണക്കാര്‍

സിനിമാ സമരം ശക്തമാക്കാനായി എ ക്ലാസ് തീയറ്ററുടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ വ്യാഴാഴ്ച മുതല്‍ തിയറ്റുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിരിക്കുകയാണ്.വിജയ് ചിത്രം ‘ഭൈരവ’ വ്യാഴാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നീക്കം. ‘ഭൈരവ’ റിലീസ് ചെയ്യാമെന്ന് കരാര്‍ ചെയ്ത എ ക്ലാസ് തീയറ്റര്‍ ഉടമകള്‍ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് കേരളത്തിലെ വിതരണക്കാരുടെ സംഘടന. റിലീസ് ചെയ്യാമെന്ന് കരാര്‍ ചെയ്ത തീയറ്ററുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും,ഇത് മൂലം വിതരണ കമ്പനിക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിന് സംഘടന ഉത്തരവാദികളാണെന്നും ചിത്രത്തിന്‍റെ കേരളത്തിലെ വിതരണം എറ്റെടുത്ത സായൂജ്യം റി്‌ലീസ് അറിയിക്കുന്നു.