കമല്‍ ചിത്രത്തില്‍ നായിക; മഞ്ജു വാര്യര്‍ക്ക് എതിരെ സൈബര്‍ ആക്രമണം

സംവിധായകന്‍ കമലിനോടുള്ള വിരോധം മൂലം പുതിയ ചിത്രത്തില്‍ നായിക ആകുന്ന മഞ്ജുവിനെതിരെ സൈബര്‍ ആക്രമണം. കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’യില്‍ മാധവിക്കുട്ടിയുടെ വേഷം ചെയ്യാന്‍ തീരുമാനിച്ച മഞ്ജു വാര്യര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. മഞ്ജു വാര്യരുടെ ഫേസ്ബുക്കിലും സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളിലുമാണ് ഹിന്ദുത്വവാദികള്‍ മഞ്ജുവിനെതിരെ പ്രതിഷേധമുയര്‍ത്തുന്നത്.

മാധവിക്കുട്ടിയുടെ ആത്മാവിനെ വേദനിപ്പിക്കരുതെന്നും,കമാലുദ്ദീന്റെ ശ്രമം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കാനാണെന്നും മഞ്ജുവിന്റെ ഫോട്ടോയ്ക്കുള്ള കമന്റില്‍ ചിലര്‍ ആരോപിക്കുന്നു. മഞ്ജു പോസ്റ്റ് ചെയ്തിരിക്കുന്ന കെയര്‍ ഓഫ് സൈറാബാനു എന്ന സിനിമയിലെ തട്ടമിട്ട് നില്‍ക്കുന്ന ചിത്രത്തിന് താഴെയാണ് ഏറെയും കമന്റുകള്‍ വന്നിരിക്കുന്നത്.