മമ്മൂട്ടി,മോഹന്‍ലാല്‍ ഫാന്‍സിനു മൗനം; സിനിമ സമരക്കാര്‍ക്കെതിരെ കൊടിപിടിച്ച് ഇളയദളപതി ഫാന്‍സ്‌ തെരുവിലിറങ്ങി

കൊല്ലം : കേരളത്തിലെ സിനിമാ സമരം തുടങ്ങിയിട്ട് ഒരു മാസം തികയുകയാണ്. മലയാളത്തിലെ മുന്‍നിര താരങ്ങളുടെ ഫാന്‍സുകാര്‍ സിനിമ സമരക്കാര്‍ക്കെതിരെ പ്രതിഷേധിക്കണമെന്ന നടന്‍ മണിയന്‍ പിള്ള രാജുവിന്റെ തുറന്നു പറച്ചില്‍ മോഹന്‍ലാലിന്റെയോ മമ്മൂട്ടിയുടെയോ ആരാധകര്‍ ചെവിക്കൊണ്ടില്ലെങ്കിലും കേരളത്തിലെ വിജയ് ഫാന്‍സ്‌ സമരക്കാര്‍ക്കെതിരെ തെരുവിലിറങ്ങി കൊടിപിടിച്ചിരിക്കുകയാണ്. വിജയ്‌ ചിത്രം ‘ഭൈരവ’ റിലീസ് ചെയ്യാനിരിക്കെ കേരളത്തിലെ എ ക്ലാസ് തീയറ്ററുകള്‍ നാളെ മുതല്‍ അടച്ചിടുമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് സംഘനട തീരുമാനമെടുത്തിരുന്നു. ഇത്തരമൊരു നീക്കം ഇളയദളപതി ആരാധകരെ ചൊടിപ്പിച്ചതോടെ ഇവര്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് സംഘനടയുടെ നീക്കത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. കൊല്ലത്ത് ആരാധനാ,അര്‍ച്ചനാ തീയറ്റര്‍ മുതല്‍ ഉഷാ തീയറ്റര്‍ വരെയാണ് നൂറോളം വിജയ് ഫാന്‍സ് പ്രവര്‍ത്തകര്‍ പ്രതിഷേധ ജാഥ നടത്തിയത്.