മാളത്തിലൊളിക്കാൻ ”ദീദിയും കൂട്ടരും’ തയ്യാറല്ല സബാസ്റ്റിൻ പോൾ മാരെ; വിമര്‍ശനവുമായി സജിത മഠത്തില്‍

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിനു പിന്തുണപ്രഖ്യാപിച്ച് രംഗത്തെത്തിയ സെബാസ്റ്യന്‍ പോളിനെ വിമര്‍ശിച്ചു നടിയും വിമന്‍ ഇന്‍ കളക്റ്റിവ് പ്രവര്‍ത്തകയുമായ സജിത മഠത്തില്‍ രംഗത്ത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സജിത വിമര്‍ശിക്കുന്നത്.

സജിത മഠത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തിൽ ഇതിനു മുമ്പു നടന്ന സമാനമായ കേസുകളിൽ ഇരയോടൊപ്പം നിന്ന കുറച്ചു സ്തീകളിൽ ഒരാളാണ് ദീദി ദാമോദരൻ. പണവും സ്വാധീനവും സമൂഹത്തിന്റെ സ്ത്രീ വിരുദ്ധതയും കാരണം തോറ്റ ചരിത്രങ്ങൾക്കൊപ്പം നിന്ന സ്ത്രീകളിൽ ഒരാൾ!

പോരാടുക എന്നതു മാത്രമെ ഞങ്ങൾക്ക് വഴിയുള്ളൂ. ” ഞങ്ങൾ ഇതൊന്നും അറിഞ്ഞിട്ടില്ല, വെറുതെ എന്തിന് വലിയ കക്ഷികളെ മുഷിപ്പിക്കുന്നു, എന്റെ സിനിമാ പണികളെ ബാധിക്കും, ” എന്നൊക്കെ പറഞ്ഞ് മാളത്തിലൊളിക്കാൻ ”ദീദിയും കൂട്ടരും’ തയ്യാറല്ല സബാസ്റ്റിൻ പോൾ മാരെ! കാരണം ഞങ്ങളുടെ ചെറുമക്കൾ ഞങ്ങളെ അഭിമാനം കൊണ്ട് ചേർത്ത് പിടിക്കണമെന്ന് ഞങ്ങൾ കരുതുന്നു. അവൾ കരയുമ്പോൾ നിങ്ങൾ എന്തു ചെയ്യുകയായിരുന്നു എന്ന് വരും തലമുറ ചോദിക്കുമ്പോൾ ഞങ്ങൾക്ക് പറയണം
#അവൾക്കൊപ്പം ആയിരുന്നു എന്ന്!
Deedi Damodaran