മോഹന്‍ലാലില്‍ നിന്നു അങ്ങനെയൊരു പെരുമാറ്റം രമേഷ് പിഷാരടി പ്രതീക്ഷിച്ചിരുന്നില്ല!

മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭയുടെ സിനിമാ ജീവിതത്തിലെ നല്ല മൂഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കികൊണ്ട് അമൃത ടിവി ഒരുക്കുന്ന ലാല്‍സലാം എന്ന പ്രോഗ്രാമില്‍ കഴിഞ്ഞ ദിവസം മിമിക്രിതാരവും, സിനിമാ നടനും, അവതാരകനുമായ പിഷാരടിയാണ് അതിഥിയായി എത്തിയത്.

പ്രോഗ്രാമില്‍ എത്തിയ പിഷാരടി മോഹന്‍ലാലുമായി ഒരു വ്യത്യസ്തമായ ഒരു ചോദ്യോത്തര ഗെയിമില്‍ ഏര്‍പ്പെട്ടു. മോഹന്‍ലാല്‍ അഭിനയിച്ച ഏതെങ്കിലും ചിത്രത്തിന്റെ മ്യൂസിക് പ്ലേ ചെയ്യും. ആ സിനിമ ഏതാണെന്ന് മോഹന്‍ലാല്‍ തിരിച്ചറിഞ്ഞാല്‍ ആ ചിത്രത്തിലെ ഏതെങ്കിലും ഡയലോഗ് ബന്ധിപ്പിച്ച് പിഷാരടി ഒരു ചോദ്യം ചോദിക്കും,അതായിരുന്നു ഗെയിം.

‘അധിപന്‍’ എന്ന ചിത്രത്തിലെ ഡയലോഗ് സംബന്ധിച്ച ചോദ്യമായിരുന്നു രമേഷ് പിഷാരടി മോഹന്‍ലാലിനോട് ചോദിച്ചത്, അധിപനില്‍ മോഹന്‍ലാല്‍ ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്ക് വിളിച്ച് തന്തയ്ക്ക് പറയുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം “താനാരാ എന്ന്” പിഷാരടി ചോദിക്കുമ്പോള്‍ അപ്രതീക്ഷിതമായുള്ള മോഹന്‍ലാലിന്‍റെ മറുപടിയും ഉടനെത്തി. 
“നിന്റെ തന്തയാടാ” എന്ന് മോഹന്‍ലാല്‍ ഒരല്‍പം കനത്തില്‍ പറഞ്ഞത് തനിക്ക് വല്ലാതെ ഫീല്‍ ചെയ്തുവെന്നായിരുന്നു രമേശ്‌ പിഷാരടിയുടെ പ്രതികരണം. സിനിമയില്‍ ഇത്രയും കടുപ്പിച്ചല്ലല്ലോ ലാലേട്ടന്‍ വിളിച്ചതെന്നും തമാശരൂപേണ പിഷാരടി പരിഭവം പറഞ്ഞു.