യു.പി തെരെഞ്ഞെടുപ്പിൽ വോട്ടഭ്യർത്ഥനയുമായി ബോളിവുഡ് താരങ്ങൾ

യുപിയില്‍ തെരഞ്ഞെടുപ്പ് അങ്കത്തിന് അരങ്ങൊരുങ്ങുമ്പോള്‍ ഗ്ലാമര്‍താരങ്ങളായ രാഖിസാവന്തും സല്‍മ ആഘയും ബിജെപിക്കുവേണ്ടി വോട്ടുതേടിയിറങ്ങുമെന്ന് സൂചന. സഖ്യകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയാണ് രാഖിയെ ക്ഷണിച്ചത്. ബോളിവുഡിന്റെ ചോകേ്ളറ്റ് ഹീറോയെന്നറിയപ്പെടുന്ന അര്‍ജ്ജുന്‍ കപൂറാണ് കോണ്‍ഗ്രസിനുവേണ്ടി പ്രചരണത്തിനു ഇറങ്ങുന്നത്.

പ്രചരണവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച താരമാണ് രാഖി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ ആലേഖനം ചെയ്ത വസ്ത്രമണിഞ്ഞതോടെ താരം നേരത്തേ തന്നെ വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു.