യൂഷ്വൽ സസ്‌പെക്ടസ് : ചലിക്കുന്ന ചിത്രങ്ങളിലൂടെ സൃഷ്‌ടിച്ച കൺകെട്ടുവിദ്യ

“The greatest trick the devil ever pulled was convincing the world he did n’ t exist “.കെയർ സോസേയെക്കുറിച്ച് വെർബൽ ക്വിൻറ്റ് പറഞ്ഞ ഈ ഒരു വാചകം മതിയായിരുന്നു കൺകെട്ട് വിദ്യയിലൂടെ മുത്തശ്ശിക്കഥകളിലെ അമാനുഷിക കഥാപാത്രത്തെപോലെ ശക്തിയാർജ്ജിച്ച അയാളെ പ്രേഷകരിലെത്തിക്കാൻ.

അവിടെ നിന്നും ആ കഥാപാത്രത്തിൻറ്റെ സ്വഭാവ സവിശേഷതയിലൂടെ ചിത്രം അവസാനിക്കുന്നു . ഒരു പക്ഷേ മിസ്റ്ററി സിനിമകളിൽ എന്നും മികച്ച സ്ഥാനം യൂഷ്വൽ സസ്‌പെക്ടസ് എന്ന ചിത്രത്തിന് നേടിക്കൊടുത്തത് ഇതുകൊണ്ടാവാം .റോജര്‍ എബെര്‍ട്ടിനെ’ പോലെയുള്ള പ്രശസ്‌ത നിരൂപകര്‍ എക്കാലത്തെയും മോശം സിനിമകളില്‍ ഉള്‍പ്പെടുത്തിയ ഈ ചിത്രം തുടക്കക്കാരനായി ലോക സിനിമയെ പരിചയപ്പെടാന്‍ തുടങ്ങുന്ന ഏതൊരാളെയും അമ്പരപ്പിക്കുമെന്നത് തീര്‍ച്ചയാണ് .

ഈ ചിത്രം തന്നെ ഒരു കണ്‍കെട്ട് വിദ്യയാണ്. ചലച്ചിത്രം എന്ന വാക്ക് സൂചിപ്പിക്കുന്ന പോലെ ചലിക്കുന്ന ചിത്രങ്ങളിലൂടെ സൃഷ്ടിച്ച മായാജാല വിദ്യ. പ്രേക്ഷകനില്‍ ചിത്രത്തിൻറ്റെ ആദ്യം നടക്കുന്ന മരണങ്ങള്‍ ഏതൊരു ഹോളിവുഡ് ക്രൈം ചിത്രം പോലെയാണ് ഈ ചലച്ചിത്രവുമെന്ന തോന്നലുണ്ടാക്കും.

വെര്‍ബല്‍ അവതരിപ്പിക്കുന്ന ആരും കാണാത്ത ആ ചെകുത്താൻറ്റെ കഥയാണ് യൂഷ്വൽ സസ്‌പെക്ടസ് അവതരിപ്പിക്കുന്നത്. തീര്‍ച്ചയായും കാണേണ്ട ചിത്രങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണിത്. എ .എഫ്..ഐ.(American film Institute) യുടെ അഞ്ചോളം ലിസ്റ്റുകളില്‍ ഇടം പിടിച്ച ഈ ചിത്രം കെവിന്‍ സ്പെസിക്ക് മികച്ച സഹ നടന്‍, ക്രിസ്റ്റഫര്‍ മക്ക്വയറിനു മികച്ച തിരക്കഥ എന്നിവയ്ക്കുള്ള അക്കാദമി പുരസ്ക്കാരങ്ങളും നേടി കൊടുത്തു.