രാമലീല റിലീസ് പ്രഖ്യാപിച്ചു

ദിലീപ് നായകനായി എത്തുന്ന രാമലീലയുടെ റിലീസ് ഈ മാസം. ദിലീപിന് ജാമ്യം കിട്ടിയില്ല എന്ന കാരണത്താൽ ഇനി റിലീസ് നീട്ടിവെക്കാൻ സാധിക്കില്ല എന്നതിനാലാണ് ഈ മാസം തന്നെ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.മാത്രമല്ല ഓണം റിലീസ് ചിത്രങ്ങൾ എല്ലാം തന്നെ ശരാശരിയിൽ ഒതുങ്ങിപോയി എന്നതിനാൽ രാമലീലയ്ക് പ്രേക്ഷകരിൽ നിന്നും നല്ല പ്രതികരണം കിട്ടുമെന്ന പ്രതീക്ഷയും അണിയറ പ്രവർത്തകർക്കുണ്ട് എന്നാണ് റിപ്പോർട്ടുകൾ.അതിനാൽ ഈ മാസം 28 നു ചിത്രം തീയറ്ററുകളിൽ എത്തും.

നൂറ് കോടി ക്ലബില്‍ പ്രവേശിച്ച ആദ്യ മലയാള ചിത്രമായ പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രമാണ് രാമലീല.അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാമനുണ്ണി എന്ന രാഷ്ട്രിയ പ്രവര്‍ത്തകന്റെ വേഷത്തിലാണ് ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക.പൊളിറ്റിക്കല്‍ ഡ്രാമ ശ്രേണിയില്‍പ്പെടുന്ന ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിന്‍, വിജയ രാഘവന്‍, സിദ്ധിഖ്, ശ്രീനിവാസന്‍, രാധിക ശരത് കുമാര്‍ എന്നിവര്‍ അണിനിരക്കുന്നു.ഏപ്രില്‍ 19 പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും, ചിത്രത്തിന്റെ മേക്കിംഗ് വീഡിയോയ്ക്കും സമൂഹ മാധ്യമങ്ങളില്‍ ഏറെ ജനപ്രീതി ലഭിച്ചിരുന്നു.