ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി ആഷ്‌ലി ജൂഡ്

പ്രശസ്ത ഹോളിവുഡ് നടി ആഷ്‌ലി ജൂഡ് ലിംഗ വിവേചനത്തിനെതിരെ സംസാരിക്കുന്നതിനിടയില്‍ താനും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നു വെളിപ്പെടുത്തുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട പരിപാടിയോട് അനുബന്ധിച്ച്‌ ന്യൂഡല്‍ഹിയില്‍ എത്തിയതാണ് താരം.

”ഏഴാം വയസില്‍ ഞാന്‍ ഉപദ്രവിക്കപ്പെട്ടു. പതിനാലാം വയസില്‍ ലൈംഗിക പീഡനത്തിനിരയായി. 1998 ല്‍ വീണ്ടും പീഡിപ്പിക്കപ്പെട്ടു. ഞാന്‍ മനുഷ്യക്കടത്തില്‍ അകപ്പെടാഞ്ഞത് അത്ഭുതം മാത്രമാണ്.’- ആഷ്‌ലി പറയുന്നു.

നാല്പത്തിയെട്ടുകാരിയായ ആഷ്‌ലി ഹോളിവുഡിലും സ്ത്രീകള്‍ക്ക് എതിരെ വിവേചനം നിലനില്‍ക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഹോളിവുഡില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ വലിയ വ്യത്യാസമാണുള്ളതെന്നും അവര്‍ പറഞ്ഞു