വിവാഹത്തെ കുറിച്ച് തുറന്നുപറഞ്ഞ് അമല പോൾ

സംവിധായകന്‍ വിജയുമായുളള വിവാഹത്തിനു ശേഷം അഭിനയരംഗത്തു നിന്ന് വിട്ടു നിന്ന അമല വിവാഹമോചനത്തിനു ശേഷം വീണ്ടും സജീവമായിരിക്കുകയാണ്.തുടർച്ചയായി ധനുഷിന്റെ ചിത്രങ്ങളിൽ അഭിനയിച്ചു എന്ന ഒറ്റ കാരണം കൊണ്ട് ധനുഷിനൊപ്പം പേര് ചേർത്ത അപവാദങ്ങൾക്ക് കുറവില്ലാത്ത അവസ്ഥയാണ്.ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കി അമല രംഗത്ത് വന്നിരിക്കുകയാണ്.

ധനുഷ് വളരെയധികം മോട്ടിവേഷൻ തരുന്ന നല്ലൊരു സുഹൃത്താണെന്നും അദ്ദേഹത്തിന്റെ വേലയില്ലാ പട്ടധാരിയെന്ന ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളിലും അദ്ദേഹം നിർമിച്ച അമ്മാ കണക്ക് എന്ന ചിത്രത്തിലും അഭിനയിച്ചു എന്ന കാരണം കൊണ്ട് മാത്രം ഇങ്ങനെ ഗോസിപ്പുകൾ എഴുതിവിട്ട് പത്രക്കാർ ജീവിക്കാൻ അനുവദിക്കാത്ത അവസ്ഥയാണ് ഉണ്ടാക്കികൊണ്ടിരിക്കുന്നതെന്നും അമല പറയുന്നു.

ഇതുവരെ സംഭവിച്ചതൊന്നും മുൻകൂട്ടി തീരുമാനിച്ചിരുന്നവ അല്ലെന്നും ചിന്തിച്ചിട്ട് പോലും ഇല്ലാത്ത കാര്യങ്ങളാണ് സിനിമയിലേക്കുള്ള വരവും പ്രണയവും വിവാഹവും തുടർന്നുണ്ടായ വിവാഹ മോചനവും. അതുകൊണ്ടു തന്നെ താൻ മറ്റൊരു വിവാഹത്തെക്കുറിച്ച ആലോചിച്ചിട്ട് പോലുമില്ലെന്നും അമല പറയുന്നു.