വെനീസ് ചലച്ചിത്രമേളയിൽ ഗോൾഡൻ ലയൺ പുരസ്‌കാരം പ്രഖ്യാപിച്ചു

 

ഹൊറർ സിനിമകളുടെ വിജയ സംവിധായകനും പ്രശസ്ത മെക്‌സിക്കൻ സംവിധായകനുമായ ഗില്ലർമോ ടെൽ ടോറോയുടെ റൊമാന്റിക് ഡ്രാമ ചിത്രമായ ‘ ദി ഷേപ്പ് ഓഫ് വാട്ടറിന് ‘ വെനീസ് ചലച്ചിത്രമേളയിൽ ഗോൾഡൻ ലയൺ പുരസ്‌കാരം നേടി.എഴുപത്തിനാലാമത്തെ വെനീസ് ചലച്ചിത്രമേളയിലാണ് ടോറോയുടെ ചിത്രത്തിന് അവാർഡ് ലഭിച്ചത്.1962 ൽ ബാൾട്ടിമോറിലെ രഹസ്യ ലബോട്ടറിയിൽ ജോലി ചെയ്യുന്ന സ്‌ത്രീയുടെ ജീവിതത്തിലൂടെയാണ് സിനിമ കടന്നു പോകുന്നത്.ലാറ്റിൻ അമേരിക്കയിലെ യുവ സംവിധായകർക്ക് തന്റെ ഈ അവാർഡ് സമർപ്പിക്കുന്നതായി ടോറോ പറഞ്ഞു.
ഇസ്രയേലിയൻ സംവിധായകൻ സാമുവേൽ മാവോസിനു ഫോക്സ്‌ട്രൊട്ട് എന്ന സിനിമയിലൂടെ പ്രത്യേക ജൂറി അവാർഡ് ലഭിച്ചു. ‘കസ്റ്റഡി ‘ എന്ന ചിത്രം സംവിധാനം ചെയ്ത ഫ്രാൻസുകാരൻ സേവ്യർ ലെഗ്രാൻഡ് മികച്ച സംവിധയകനായി.