വേദിയില്‍ പൊട്ടിക്കരഞ്ഞ് ജാക്കിചാന്‍

സ്റ്റണ്ട് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആരാധക മനസ്സില്‍ ഓടിയെത്തുന്ന താരമാണ് ജാക്കിചാന്‍. എന്നാല്‍ ജാക്കി കരയുന്ന ഒരു സംഭവമുണ്ടായി. ഓസ്കാര്‍ വേദിയില്‍ സ്റ്റണ്ട് ടീമിലെ അംഗങ്ങള്‍ ആദരിക്കുന്ന ചങ്ങിന്റെ വീഡിയോ കണ്ടാണ്‌ അദ്ദേഹം വികാരാധീതനായത്.

അരുപത്തിരണ്ടുകാരനായ അദ്ദേഹത്തെ ഓണററി ഓസ്കാര്‍ നല്‍കി ആദരിച്ചിരുന്നു. ഈ വേളയില്‍ തന്റെ സ്റ്റണ്ട് ടീമംഗങ്ങള്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചിരുന്നു. ഓസ്കാര്‍ നേടിയ പ്രിയ താരത്തെ ടീമംഗങ്ങളും ആദരിച്ചിരുന്നു. ഈ വീഡിയോ കണ്ടാണ്‌ ജാക്കി കരഞ്ഞത്