വ്യാജ അക്കൗണ്ട് :പ്രതികരണവുമായി രമ്യാ കൃഷ്ണൻ

സിനിമ താരങ്ങളുടെ പേരിൽ സോഷ്യൽ മിഡിയായിൽ വ്യാജ അക്കൗണ്ടുകള്‍ ഇപ്പോൾ ദിവസം തോറും ഉണ്ടായികൊണ്ടിരിക്കുകയാണ്. ഇപ്പോൾ പുതിയതായി വ്യാജ അക്കൗണ്ട് വന്നിരിക്കുന്നത്. രമ്യാ കൃഷ്ണന്റെ പേരിലാണ്. ബാഹുബലിയിൽ രാജമാതാ ശിവകാമിയായി അഭിനയിച്ച രമ്യാ കൃഷ്ണനെ നിരവധി ആരാധകരാണുള്ളത്.

‘എല്ലാ ആരാധകര്‍ക്കും സന്തോഷ വാര്‍ത്ത. രമ്യാ മാഡം ഇന്‍സ്റ്റാഗ്രാമില്‍ ചേര്‍ന്നിരിക്കുന്നു’-എന്ന തരത്തില്‍ ട്വിറ്ററിലൂടെ വ്യാപക പ്രചരണമാണ് നടക്കുന്നത്. ഒപ്പം ഒരു അക്കൗണ്ടിന്റെ ലിങ്കും നല്‍കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് രമ്യാ ട്വിറ്ററിലൂടെ പ്രതികരണവുമായി രംഗത്തെത്തി.’ക്ഷമിക്കണം, ഇത് ഞാനല്ല, എനിക്ക് ഇന്‍സ്റ്റാഗ്രാമില്ല’- രമ്യാ ട്വിറ്ററില്‍ കുറിച്ചു.