ഷാരൂഖ് ഖാൻ പണ്ട് ഇങ്ങനെയായിരുന്നു : ഗൗരി ഖാൻ

വീട്ടുകാരുടെ അപൂർവ്വ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാൻ ഏറെ ഇഷ്ടമുള്ള ആളാണ് ബോളീവുഡ് നായകൻ ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാൻ. ബോളീവുഡിലെ മാതൃക ദമ്പതികളായ ഇവരുടെ പ്രണയവും വിവാഹവും കുടുംബ വിശേഷങ്ങളും ആരാധകർക്ക് പുതിയ വിശേഷങ്ങളല്ല.കാരണം വീട്ടിലെ എല്ലാവരുടെയും ചിത്രങ്ങൾ ആരാധകരുമായി ഷെയർ ചെയ്യുന്നത് ഗൗരിയുടെ ഹോബിയാണ്. മകൻ ആര്യന്റെ സ്വകാര്യ ചിത്രം അടുത്തിടെ ഗൗരി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ വളരെ പഴയ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത് ഷാരൂഖും ഗൗരിയും ഒരു നായക്കുട്ടിയോടൊപ്പം ഇരിക്കുന്ന ചിത്രത്തിൽ പഴയ ചിത്രം പുതുക്കാനുള്ള കഷ്ടപ്പാട് എന്ന അടിക്കുറിപ്പും നൽകിയിരിക്കുന്നു.