സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങിലെ പ്രമുഖരുടെ അസാന്നിദ്ധ്യത്തെക്കുറിച്ച് സംവിധായകന്‍ കെ.ജി ജോര്‍ജ്ജ്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ ക്ഷണിച്ചാലും ഇല്ലെങ്കിലും താരങ്ങള്‍ പങ്കെടുക്കണമെന്ന് സംവിധായകന്‍ കെ.ജി ജോര്‍ജ്ജ്. സ്വന്തം കാര്യം സിന്ദാബാദ് എന്ന നിലയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. കാണുമ്പോള്‍ ഹലോ പറയുന്നതില്‍ ഒതുങ്ങുകയാണ് ഇപ്പോഴത്തെ ബന്ധങ്ങള്‍, കെ,ജി ജോര്‍ജ്ജ് പറയുന്നു. മലയാള മനോരമ ദിനപത്രത്തിലായിരുന്നു കെ.ജി ജോര്‍ജ്ജിന്റെ പ്രതികരണം.

ക്ഷണിച്ചാലും ഇല്ലെങ്കിലും സിനിമാരംഗത്തെ പ്രതിഭകള്‍ ഇത്തരം ചടങ്ങുകളില്‍ എത്തണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ പ്രസക്തമാണെന്നും അദ്ദേഹം പങ്കുവച്ചു.