സഞ്ജയ്ദത്ത് മമ്മൂട്ടിയുടെ വേഷത്തില്‍

മമ്മൂട്ടി സിദ്ദിക്ക് കൂട്ടുകെട്ടില്‍ വിരിഞ്ഞ ചിത്രമാണ് ഭാസ്കര്‍ ദ റാസ്കല്‍. ചിത്രം തമിഴിലും ഹിന്ദിയിലും റീമേക്ക് ചെയ്യപ്പെടുകയാണ്. തമിഴില്‍ അരവിന്ദ് സ്വാമി വേഷമിടുമ്പോള്‍ ഹിന്ദിയില്‍ ആ വേഷം കൈകാര്യം ചെയ്യുക സഞ്ജയ്‌ ദത്താണ്.

ഹാസ്യത്തിലാണ് മലയാള ചിത്രമൊരുങ്ങിയതെങ്കില്‍ ഇമോഷണല്‍ ഘടകങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടാണ് തമിഴില്‍ ചിത്രമൊരുങ്ങുകയെന്നു സംവിധായകന്‍ സിദ്ദിക്ക് പറയുന്നു. അടുത്ത വര്ഷം ചിത്രം റിലീസ് ചെയ്യും. അടുത്തതായി മലയാളത്തില്‍ ദിലീപ് ചിത്രമാണ് ഒരുങ്ങുന്നത്. അടുത്ത വര്‍ഷത്തെ വിഷു ചിത്രമായിരിക്കും അതെന്നും സംവിധായകന്‍ പറയുന്നു.

മമ്മൂട്ടി, നയന്‍താര എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ഭാസ്കര്‍ ദ റാസ്കല്‍ മികച്ച പ്രതികരണം നേടിയിരുന്നു.