സിനിമയിലെ ഹിറ്റ് ഡയലോഗ് ആവര്‍ത്തിച്ചു മണികണ്ഠന്‍

സംസ്ഥാന പുരസ്കാര വേദിയിലെ താരങ്ങളായി മണികണ്‌ഠനും, വിനായകനും. കമ്മട്ടിപ്പാടത്തിലെ പ്രകടനത്തിനായിരുന്നു ഇരുവര്‍ക്കും അവാര്‍ഡ്‌. ഇവര്‍ ഇരുവരുമായിരുന്നു ഇന്നലത്തെ അവാര്‍ഡ്‌ ദാന ചടങ്ങിലെ ശ്രദ്ധേയ താരങ്ങള്‍. അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പമാണ് വിനായകന്‍ ചടങ്ങിന് എത്തിയിരുന്നത്. മികച്ച നടനുള്ള പുരസ്‌കാരം സമ്മാനിക്കാന്‍ വിനായകന്റെ പേര് വിളിച്ചപ്പോള്‍ത്തന്നെ വലിയ കൈയടി ഉയര്‍ന്നിരുന്നു. അവാര്‍ഡ് സ്വീകരിച്ചതിന് ശേഷം വേദിയിലെ മുഴുവന്‍ പേരെയും വലംവെച്ച് കൊണ്ടായിരുന്നു വിനായകന്‍ സന്തോഷം പ്രകടിപ്പിച്ചത്. പിന്നാലെ ‘കമ്മട്ടിപ്പാട’ത്തെ ‘ബാലന്‍ചേട്ടനായ മണികണ്‌ഠനെത്തി. സിനിമയിലെ ‘ബാലന്‍ചേട്ടന്റെ’ ഹിറ്റ് ഡയലോഗ് ആവര്‍ത്തിച്ചു മണികണ്ഠന്‍. ആംഗ്യത്തോടെ ജനക്കൂട്ടത്തിനോട് ‘കൈയടിക്കെടാ’ എന്ന് പറഞ്ഞതോടെ പിന്നെലെയെത്തി നിലയ്ക്കാത്ത ഒരായിരം കൈയടികള്‍.