സിപിഎം സംഘടിപ്പിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ പരിപാടിയില്‍ പങ്കെടുക്കാത്തതിന് കാരണം വ്യക്തമാക്കി നടന്‍ കമല്‍ഹാസന്‍

സിപിഎം കോഴിക്കോട് സംഘടിപ്പിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് നടന്‍ കമല്‍ഹാസന്‍. പരിപാടിയില്‍ പങ്കെടുക്കുമെന്നത് വ്യാജ വാര്‍ത്തയാണെന്നുംചടങ്ങിലേക്ക് മുഖ്യമന്ത്രി ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. കൂടാതെ ഒക്ടോബര്‍ വരെ റിയാലിറ്റി ഷോയുടെ തിരക്കിലാണെന്നും പരിപാടിക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയച്ചു.

കോഴിക്കോട് 16ാം തീയതി നടക്കുന്ന ദേശീയ ന്യൂനപക്ഷ കണ്‍വെന്‍ഷനില്‍ കമല്‍ഹാസന്‍ പങ്കെടുക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

Embarrassing. Was not asked for Calicut meeting with Kerala CM. I am at Bigg boss all saturdays till Oct. Best wishes for the function.
— Kamal Haasan (@ikamalhaasan) September 13, 2017

കമല്‍ഹാസന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ പോകുകയാണ് എന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാകുന്നു. ഈ മാസം അവസാനതതോടെ പാര്‍ട്ടി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ഔൗദ്യോഗിക അറിയിപ്പ് ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.