ഹീറോ പരിവേഷം അഴിച്ചുവെച്ച് വ്യത്യസ്തനാകുന്ന മലയാളത്തിന്‍റെ പുലിമുരുകന്‍! (വീഡിയോ കാണാം)

പുലിയെ വേട്ടയാടി പ്രേക്ഷകരുടെ കയ്യടി നേടിയ മലയാളത്തിന്‍റെ പുലിമുരുകന്‍ വീണ്ടും സോഷ്യല്‍ മീഡിയിലെ താരമാകുകയാണ്. പുലിമുരുകന്റെ സെറ്റില്‍ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ഷൂട്ടിങ് സാമഗ്രികള്‍ ഏറ്റുന്ന മോഹന്‍ലാലിന്‍റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.
അജു വര്‍ഗീസ്‌ ഉള്‍പ്പടെയുള്ള ചില താരങ്ങള്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.