CinemaEast Coast SpecialEast Coast VideosNEWS

“ഈ പാട്ടും ഡാന്‍സും കെങ്കേമം”; ‘പോക്കിരി’പ്പാട്ടിന് കൈയ്യടിച്ച് ദുല്‍ഖര്‍ സല്‍മാന്‍

വിജയ്‌ എന്ന നടന്‍റെ സാന്നിധ്യം ഇല്ലാതെയും വിജയ്‌ തരംഗം എങ്ങനെ സൃഷ്ടിക്കാം എന്നതിന് ഉത്തമ ഉദാഹരണമാകുകയാണ് പോക്കിരി സൈമണിലെ ‘പോക്കിരി’ പ്പാട്ട്. യുവതാരം സണ്ണിവെയിന്റെ ചടുലമായ നൃത്ത രംഗത്താല്‍ മനോഹരമായ ഗാനം ഇതിനോടകം പ്രേക്ഷകരുടെ ഇഷ്ടഗാനമായി മാറിക്കഴിഞ്ഞു. ‘അടടാ അടീങ്കടാ എന്ന ഗാനം ഒറ്റ ദിവസത്തിനുള്ള മൂന്നു ലക്ഷത്തിലധികം യൂറ്റൂബ് ഹിറ്റ് സ്വന്തമാക്കി ജൈത്രയാത്ര തുടരുകയാണ്. ഗോപി സുന്ദര്‍ ഈണമിട്ട ഈ അടിച്ചു പോളി ഗാനത്തെ പ്രശംസിച്ച് ദുല്‍ഖര്‍ സല്‍മാന്‍ രംഗത്തെത്തി. ‘പോക്കിരി’പ്പാട്ട് അതിഗംഭീരമെന്ന് പറയുന്ന ദുല്‍ഖര്‍ ഇത് എന്തൊരു ഡാന്‍സ് ആണെടോ? പോക്കിരി സൈമാ എന്ന് സണ്ണി വെയിനോട് പ്രശംസയുടെ സ്വരത്താല്‍ ദുല്‍ഖര്‍ ചോദിക്കുന്നുമുണ്ട്. ഫേസ്ബുക്കില്‍ ‘പോക്കിരി’പ്പാട്ട് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം.

ജിജോ ആന്റണി സംവിധാനം ചെയ്ത പോക്കിരി സൈമണ്‍ ഒരു ആരാധകന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് കെ.അമ്പാടിയാണ. ശ്രിവരി ഫിലിംസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ നിർമ്മിച്ച ചിത്രത്തില്‍ സണ്ണിവെയ്ന്‍ . സണ്ണി വെയിൻ, പ്രയാഗ മാർട്ടിൻ, നെടുമുടി വേണു, അപ്പാനി ശരത്, ഗ്രിഗറി, ദിലീഷ് പോത്തൻ, സൈജു കുറുപ്പ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.ഈസ്റ്റ് കോസ്റ്റ് ഓഡിയോസാണ് ചിത്രത്തിലെ ഗാനങ്ങൾ വിതരണത്തിനെടുത്തിട്ടുള്ളത്. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ഗോപീസുന്ദറാണ് സംഗീതം നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button