CinemaGeneralNEWS

എനിക്ക് കിട്ടുന്ന കയ്യടിയല്ല പ്രധാനം, സിനിമ ഹിറ്റാകുന്നതാണ് ആരാധകന് മറുപടിയുമായി സന്തോഷ്‌ പണ്ഡിറ്റ്‌

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ മമ്മൂട്ടി ചിത്രത്തില്‍ സന്തോഷ്‌ പണ്ഡിറ്റും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. സ്വന്തം സിനിമയില്‍ അല്ലാതെ ആദ്യമായാണ് സന്തോഷ്‌ മറ്റൊരു ചിത്രത്തിന് വേണ്ടി സഹകരിക്കുന്നത്. സന്തോഷ്‌ പണ്ഡിറ്റ്‌ സിനിമകള്‍ പരിഹാസത്തോടെ കണ്ട ആരാധകര്‍ മുഖ്യധാര സിനിമയിലേക്കുള്ള അദ്ദേഹത്തിന്‍റെ രംഗപ്രവേശത്തെ കയ്യടികളോടെയാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്തോഷ്‌ മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്ന വാര്‍ത്ത പുറത്തു വിട്ടത്. ഇതിനെ തുടര്‍ന്ന് നിരവധി ആരാധകരാണ് സന്തോഷ്‌ പണ്ഡിറ്റ്‌ പിന്തുണയുമായി എത്തിയത്.
ചിത്രത്തില്‍ മമ്മൂട്ടിയേക്കാള്‍ കയ്യടി സന്തോഷ്‌ പണ്ഡിറ്റിന് ലഭിക്കുമെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ് ഉടനടി സന്തോഷിന്‍റെ മറുപടിയുമെത്തി.
“കയ്യടി കിട്ടുന്നതിലല്ല കാര്യം സിനിമ ഹിറ്റാകുന്നതിലാണ്”.

shortlink

Related Articles

Post Your Comments


Back to top button