CinemaMollywoodMovie GossipsNEWSSpecialVideos

കാഞ്ചന മാല വർക്ക് ഔട്ട് തിരക്കിലാണ്

എന്ന് നിൻറ്റെ മൊയ്‌തീൻ ,ചാർളി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ പാർവ്വതി മേനോൻ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിൻറ്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം.

തങ്ങളുടെ പ്രിയപ്പെട്ട താരം പുതിയ ചിത്രത്തിനായിതയ്യാറെടുപ്പുകൾ നടത്തുന്നതുകണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ.ജിമ്മിലെ ട്രൈനിയോടൊപ്പം കഠിനമായ വര്‍ക്ക് ഔട്ടുകളില്‍ മുഴുകിയ പാര്‍വ്വതിയെയാണ് വിഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.

പാര്‍വ്വതിയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്ര റോഷ്നി ദിവാകറിന്‍റെ പൃഥ്വിരാജ് ചിത്രം ‘മൈ സ്റ്റോറി’യാണ്.ഈ ചിത്രത്തിൽ ഇരുവരും വീണ്ടും പ്രണയ ജോഡികളായി എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button