CinemaGeneralNEWS

ക്ലിന്റിന്റെ കുറിച്ച് പറയാനേറെ; ഉണ്ണി മുകുന്ദന്‍

ഏഴ് വയസ്സിനുള്ളില്‍ വിസ്മയിപ്പിക്കുന്ന തരത്തിലെ നിരവധി ചിത്രങ്ങള്‍ വരച്ചു കൂട്ടിയ ബാലനാണ് എഡ്മണ്ട് തോമസ് ക്ലിന്റ്. ജീവിതത്തെ മരണം മാടി വിളിച്ചതോടെ ആ ബാലന്‍ വരച്ചു തീരാത്ത ചിത്രങ്ങളുമായി മറ്റൊരു ലോകത്തേക്ക് മടങ്ങി.

അകാലത്തില്‍ വിടവാങ്ങിയ ആ കുഞ്ഞുപ്രതിഭ ക്ലിന്റിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ ഒരുങ്ങുകയാണ്. ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ക്ലിന്റിന്റെ അച്ഛന്‍ എം ടി ജോസഫായി അഭിനയിക്കുന്നത് ഉണ്ണി മുകുന്ദന്‍ ആണ്. ക്ലിന്റിന്റെ അമ്മ ചിന്നമ്മയായി റിമ കല്ലിങ്കലും അഭിനയിക്കുന്നു. മാസ്റ്റര്‍ അലോകാണ് ക്ലിന്റായി അഭിനയിക്കുന്നത്. സിനിമയുടെ അനുഭവങ്ങള്‍ ഉണ്ണി മുകുന്ദന്‍ തന്‍റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചു.

ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്

”ക്ലിന്റ് എന്ന സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയായി. ക്ലിന്റിന്റെ ജീവിതം അടുത്തുനിന്ന് മനസ്സിലാക്കുന്ന ഒരാഴ്ച്ച. അവന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ 41 വയസ്സാകുമായിരുന്നു. കുട്ടിയായിരുന്ന ക്ലിന്റിന്റെ കഴിവിനെക്കുറിച്ച് ഒരുപാട് കേള്‍ക്കുകയും വായിക്കുകയും ചെയ്തിട്ടുണ്ട്. ക്ലിന്റ് ഒരു വിസ്മയമായിരുന്നു എന്നതില്‍ ഉറപ്പുണ്ട്. അവന്റെ അതിശയകരമായ ജീവിതത്തെ നോക്കി കാണുന്നതിനുള്ള ഒരു ജാലകമാണ്‌ എനിക്ക് സിനിമ. കാറ്റും മഴയും എന്ന സിനിമയ്ക്കും ശേഷം ക്ലിന്റിലെ മികച്ച വേഷം അഭിനയിക്കാന്‍ ഹരികുമാര്‍ സാര്‍ എന്നെ തെരഞ്ഞെടുത്തതില്‍ ഒരുപാട് സന്തോഷമുണ്ട്. ക്ലിന്റിന്റെ ജീവിത്തിലെ വിസ്മയും മനോഹരവുമായ അധ്യായങ്ങളാണ് സിനിമ. ചെറുപ്പത്തിലേ വലിയ പ്രതിഭയായിരുന്ന ക്ലിന്റിന്റെ മരണത്തെ വിശ്വസിക്കുക എന്നത് തന്നെ പ്രയാസമുള്ള കാര്യമാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ക്ലിന്റിന്റിന്റെ ജീവിതത്തെ വരച്ചിടാന്‍ കഴിയില്ല. പക്ഷേ സിനിമ ക്ലിന്റിന്റെ ജീവിതത്തിനോട് നീതി പുലര്‍ത്തുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. ക്ലിന്റിനുള്ള ആദരമായിരിക്കും സിനിമ. നിങ്ങള്‍ എല്ലാവരുടെയും പിന്തുണയും പ്രാര്‍ത്ഥനയുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button