CinemaComing SoonFilm ArticlesGeneralKollywoodLatest NewsMollywoodNEWSTollywood

താരങ്ങള്‍ ചിത്രീകരണ തിരക്കില്‍; തി​യേ​റ്റ​റുകള്‍ നിറയ്ക്കാന്‍ ഓണ​ച്ചി​ത്ര​ങ്ങള്‍ എത്തുന്നു

ഓണ​ച്ചി​ത്ര​ങ്ങള്‍ തി​യേ​റ്റ​റില്‍ എത്താന്‍ ദി​വ​സ​ങ്ങള്‍ ബാക്കി നില്‍ക്കെ കേ​ര​ള​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മാ​യി വലിയ തി​ര​ക്കു​ക​ളി​ലാ​ണ് മ​ല​യാ​ള​ത്തി​ന്റെ പ്രി​യ​താ​ര​ങ്ങള്‍. അ​ജ​യ് വാ​സു​ദേ​വ് ചി​ത്രം മാ​സ്​റ്റര്‍​പീ​സി​ന്റെ കൊ​ല്ല​ത്തെ ലൊ​ക്കേ​ഷ​നി​ലാ​ണ് മെ​ഗാ​സ്​റ്റാര്‍ മ​മ്മൂ​ട്ടി. ഈ ചിത്രത്തില്‍ മമ്മൂട്ടി കോ​ളേ​ജ് പ്രൊ​ഫ​സ​റാ​യാ​ണ് എ​ത്തു​ന്ന​ത്. എ​ഡ്ഡി എന്നാണ് ക​ഥാ​പാ​ത്ര​ത്തിന്റെ പേര്. കു​ഴ​പ്പ​ക്കാ​രായ വി​ദ്യാര്‍​ത്ഥി​കള്‍ പ​ഠി​ക്കു​ന്ന കോ​ളേ​ജി​ലേ​ക്ക് അ​തി​നെ​ക്കാള്‍ പ്ര​ശ്​ന​ക്കാ​രാ​നായ അ​ദ്ധ്യാ​പ​ക​നെ​ത്തു​ന്ന​തും തു​ടര്‍​ന്നു​ണ്ടാ​കു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ളു​മാ​ണ് ചി​ത്ര​ത്തി​ന്റെ പ്ര​മേ​യം. ഉ​ണ്ണി മു​കു​ന്ദന്‍, വ​ര​ല​ക്ഷ്മി, പൂ​നം ബ​ജ്​വ, സ​ന്തോ​ഷ് പ​ണ്ഡി​റ്റ്, ഗോ​കുല്‍ സു​രേ​ഷ് ഗോ​പി, മു​കേ​ഷ്, മ​ഖ്ബൂല്‍ സല്‍​മാന്‍, പാ​ഷാ​ണം ഷാ​ജി എ​ന്നി​വ​രാ​ണ് ചിത്രത്തിലെ മ​റ്റ് താ​ര​ങ്ങള്‍.

സിനിമയിലെ തി​ര​ക്കു​കള്‍​ക്ക് ഇ​ട​വേള നല്‍​കി ചെ​ന്നൈ​യില്‍ വി​ശ്ര​മ​ത്തി​ലാ​ണ് സൂപ്പര്‍ സ്റ്റാര്‍ മോ​ഹന്‍​ലാല്‍. ലാല്‍​ജോ​സ് ചി​ത്രം വെ​ളി​പാ​ടി​ന്റെ പു​സ്ത​കം അ​ഭി​ന​യി​ച്ചു പൂര്‍​ത്തി​യാ​ക്കിയ ശേ​ഷ​മാ​ണ് മോ​ഹന്‍​ലാല്‍ ചെ​ന്നൈ​യില്‍ എ​ത്തി​യിരിക്കുന്നത്. വെ​ളി​പാ​ടി​ന്റെ പു​സ്​ത​കം ഓണത്തിന് തിയേറ്ററുകളില്‍ എത്തും. കൂടാതെ, ഈ മാ​സം ഒ​ടു​വില്‍ ശ്രീ​കു​മാര്‍ മേ​നോന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​ടി​യ​നില്‍ അ​ഭി​ന​യി​ച്ച്‌ തു​ട​ങ്ങും. ബ​നാ​റ​സി​ലാ​ണ് ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ന്ന​ത്. മ​ഞ്ജു വാ​ര്യ​രാ​ണ് ചി​ത്ര​ത്തില്‍ നാ​യി​ക.
തെ​ലു​ങ്ക് ചി​ത്ര​ത്തി​ന്റെ ഷൂ​ട്ടിം​ഗില്‍ പ​ങ്കെ​ടു​ക്കു​ക​യാ​ണ് പ്രിയ നടന്‍ ദുല്‍​ഖര്‍ സല്‍​മാന്‍. മുന്‍​കാല നാ​യിക സാ​വി​ത്രി​യു​ടെ കഥ പ​റ​യു​ന്ന മ​ഹാ​ന​ടി എ​ന്ന ചി​ത്ര​ത്തില്‍ ജെ​മി​നി ഗ​ണേ​ശ​നാ​യാ​ണ് ദുല്‍​ഖര്‍ വേഷമിടുന്നത്.മലയാളീ താ​രം കീര്‍​ത്തി സു​രേ​ഷാ​ണ് സാ​വി​ത്രി​യെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. നാ​ഗ് അ​ശ്വി​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. എന്നാല്‍, അന്‍​വര്‍ റ​ഷീ​ദ് ചി​ത്രം ട്രാന്‍​സില്‍ അ​ഭി​ന​യി​ച്ച്‌ വ​രി​ക​യാ​ണ് ഫ​ഹ​ദ് ഫാ​സില്‍. ഈ സിനിമയുടെ ലൊ​ക്കേ​ഷന്‍ ക​ന്യാ​കു​മാ​രി​യാ​ണ് . 15,16 തീ​യ​തി​ക​ളില്‍ ട്രാന്‍​സി​ന്റെ ഷൂ​ട്ടിം​ഗ് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കും. അന്‍​വര്‍ റ​ഷീ​ദ് എ​ന്റര്‍​ടൈന്‍​മെ​ന്റ് നിര്‍​മ്മി​ക്കു​ന്ന ചി​ത്ര​ത്തി​ന്റെ ഛാ​യാ​ഗ്ര​ഹ​ണം നിര്‍​വ​ഹി​ക്കു​ന്ന​ത് അ​മല്‍ നീ​ര​ദാ​ണ്.

മലയാളത്തിന്റെ പ്രിയ നടന്‍ പൃ​ഥ്വി​രാ​ജ് വി​മാ​നം എ​ന്ന ചി​ത്ര​ത്തി​ന്റെ ലൊ​ക്കേ​ഷ​നി​ലാ​ണ് . പ്ര​ദീ​പ് നാ​യര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തില്‍ വി​മാ​നം പ​റ​ത്താന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ബ​ധി​ര​നും മൂ​ക​നു​മായ ചെ​റു​പ്പ​ക്കാ​ര​ന്റെ വേ​ഷ​മാ​ണ് ഈ നടന്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. റോ​ഷന്‍ ആന്‍​ഡ്രൂ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ് ബ​ഡ്​ജ​റ്റ് ചി​ത്രമായ കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യു​ടെ ത​യ്യാ​റെ​ടു​പ്പു​ക​ളി​ലാ​ണ് നി​വിന്‍ പോ​ളി. ചി​ത്ര​ത്തി​നാ​യി ക​ള​രി അ​ഭ്യാ​സ​വും കു​തി​ര​സ​വാ​രി​യും നി​വിന്‍ ഇപ്പോള്‍ പ​രി​ശീ​ലി​ക്കു​ന്നു​ണ്ട്. ഷൂ​ട്ടിം​ഗ് അ​ടു​ത്ത​മാ​സം 10​ന് ഉ​ടു​പ്പി​യും മം​ഗ​ലാ​പു​ര​ത്തു​മാ​യി തുടങ്ങും. എന്നാല്‍ ശ്രീ​ല​ങ്ക​യാ​ണ് ചി​ത്ര​ത്തി​ന്റെ പ്ര​ധാന ലൊ​ക്കേ​ഷന്‍. ബോ​ബി – സ​ഞ്ജ​യ് ടീം തി​ര​ക്കഥ ര​ചി​ക്കു​ന്ന ചി​ത്രം ഗോ​കു​ലം ഫി​ലിം​സി​ന്റെ ബാ​ന​റില്‍ ഗോ​കു​ലം ഗോ​പാ​ല​നാ​ണ് നിര്‍​മ്മി​ക്കു​ന്ന​ത്. ക്രി​ക്ക​റ്റി​ന്റെ പ​ശ്ചാ​ത്ത​ല​ത്തില്‍ ഒ​രു​ങ്ങു​ന്ന ചി​ത്രമായ സ​ച്ചിന്റെ ഷൂ​ട്ടിം​ഗിലാണ് ധ്യാന്‍ ശ്രീ​നി​വാ​സന്‍.ഈ സിനിമയില്‍ അ​ജു വര്‍​ഗീ​സും പ്ര​ധാന വേ​ഷ​ത്തി​ലെ​ത്തു​ന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button