CinemaGeneralHollywoodInternationalLatest NewsNEWSWorld Cinemas

ദുബായ് നഗരത്തെ വിഴുങ്ങുന്ന സുനാമിയുടെ ദൃശ്യവല്‍ക്കരണവുമായി ജിയോസ്റ്റോം

ആരാധകരെ ആവേശത്തിലാക്കി ജിയോസ്റ്റോമിന്റെ ട്രെയിലര്‍ പുറത്തുവന്നു. ദുബായ് നഗരത്തെ വിഴുങ്ങുന്ന സുനാമിയാണ് ട്രെയിലറിന്റെ ആകര്‍ഷണ ഘടകം.
നഗരത്തിന് മതിപ്പേകി തലഉയര്‍ത്തി നില്‍ക്കുന്ന വമ്ബന്‍ കെട്ടിടങ്ങളെല്ലാം വെള്ളത്തിനടിയിലാകുന്നത് അതിശയിപ്പിക്കും വിധമാണ് ‘ജിയോസ്റ്റോം’ എന്ന ഹോളിവുഡ് ചിത്രത്തില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്.

ഫാന്റസി/ സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ സംവിധായകന്‍ ഡെന്‍ ഡെല്‍വിന്‍ ആണ്. ഈ മാസം 19നാണ് യുഎഇയില്‍ റിലീസ് ചെയ്യുന്നത്. പ്രകൃതിദുരന്തങ്ങളെക്കുറിച്ച്‌ പറയുന്ന സിനിമയുടെ ചിത്രീകരണത്തിന് യുഎഇ വലിയ സഹായം ചെയ്തിരുന്നു, മാത്രമല്ല, ഷൂട്ടിങ്ങിന് ടാക്സ് ഇളവും നല്‍കി.

shortlink

Related Articles

Post Your Comments


Back to top button